LiveTV

Live

Gulf

‘അഹ്‌ലന്‍ കേരള’ക്ക് റിയാദൊരുങ്ങി

രണ്ടു ദിനം നീളുന്ന സംഗീത സാംസ്കാരിക മേളയില്‍ പതിനയ്യായിരത്തിലേറെ പേര്‍ പങ്കെടുക്കും.

‘അഹ്‌ലന്‍ കേരള’ക്ക് റിയാദൊരുങ്ങി

അഹ്‌ലന്‍‌ കേരള സാംസ്കാരികോത്സവത്തിലേക്ക് പതിനയ്യായിരത്തിലേറെ പേര്‍ പങ്കെടുക്കും. രണ്ടു ദിനം നീളുന്ന മേളയില്‍ സൌദിയിലേയും ഇന്ത്യയിലേയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. വൈകീട്ട് നാലു മുതല്‍ തന്നെ മേളക്ക് തുടക്കമാകുമെങ്കിലും ഉദ്ഘാടനം രാത്രി എട്ടിനാണ് നടക്കുക.

വിദേശികളും സ്വദേശികളുമുൾപ്പെടെ പതിനയ്യായിരത്തിലേറെ പേരാണ് മേളയില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്നും സൌദിയില്‍ നിന്നും മന്ത്രിമാരും എംബസി നേതൃത്വവും പങ്കെടുക്കും. റിയാദ് ഖസീം ഹൈവേയിൽ ബൻബാനിലെ അൽഫൈസലിയ റിസോർട്ടിന് സമീപം ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ പതിനായിരങ്ങളെ വരവേൽക്കാൻ വിശാലമായ നഗരി ഒരുങ്ങിക്കഴിഞ്ഞു.

രണ്ടുദിവസവും ട്രേഡ് എക്സ്പോ, ഫുഡ് ഫെസ്റ്റിവല്‍, ബിസിനസ് കോൺക്ലേവ്, വിവിധ കലാമത്സരങ്ങള്‍ എന്നിവ നടക്കും. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എക്സ്പോ ഹൊറൈസണും ഗള്‍ഫ് മാധ്യമവും സംഘടിപ്പിക്കുന്ന പരിപാടിയില്‍ സൌദി ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമെത്തും. ഗൾഫ് മാധ്യമം തുടക്കം കുറിച്ച പ്രഥമ ഇന്തോ അറബ് ബിസിനസ് ഐക്കൺ അവാർഡ് ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദിന് വേദിയില്‍ പുരസ്കാരം കൈമാറും. രണ്ടു ദിനം നീളുന്ന മേള റിയാദിന്റെ സാംസ്കാരിക ഉത്സവം കൂടിയാകും.