LiveTV

Live

Gulf

യു.എ.ഇ സാംസ്കാരിക മേഖലയിലെ പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപിച്ചു

പുറംലോകത്തിനു മുമ്പിൽ യു.എ.ഇ പൈതൃകം അവതരിപ്പിക്കാൻ ഉതകുന്ന വിവിധ പദ്ധതികളാവും നടപ്പാക്കുക.

യു.എ.ഇ സാംസ്കാരിക മേഖലയിലെ പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപിച്ചു

യു.എ.ഇ സാംസ്കാരിക മേഖലയിലെ പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്. പുറംലോകത്തിനു മുമ്പിൽ യു.എ.ഇ പൈതൃകം അവതരിപ്പിക്കാൻ ഉതകുന്ന വിവിധ പദ്ധതികളാവും നടപ്പാക്കുക.

കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് യു.എ.ഇ മുഖ്യമായും ലക്ഷ്യമിടുന്നത്. അബുദാബിയുടെ സാംസ്കാരിക പൈതൃകം നിലനിർത്തുക, ഇതേക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ ഉയർത്തുക, സംസ്കൃതിയും കലാരംഗവും വളർത്തുക, സാമൂഹിക പരിവർത്തനങ്ങൾക്ക് ഉതകുംവിധം സൃഷ്ടിപരതയെ സജ്ജമാക്കുക എന്നീ പ്രവർത്തന രീതികളാണ് ഇതിനായി വകുപ്പ് തയാറാക്കിയിരിക്കുന്നത്. ലോകസന്ദർശകരുടെ താൽപര്യം വളർത്തും വിധമുള്ള മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പരമ്പാരാഗത നിർമിതികൾ എന്നിവ അവതരിപ്പിക്കാൻ വകുപ്പ് താൽപര്യമെടുക്കും.

വൈവിധ്യവൽക്കരണം, ലോക ക്ലാസിക്കുകൾക്കു വേദിയൊരുക്കൽ, മേളകൾ സംഘടിപ്പിക്കൽ എന്നിവ പുതിയ പദ്ധതിയിൽ ഉൾപ്പെടും. എണ്ണയിതര സാമ്പത്തിക മേഖലകളിലേക്കുള്ള അബുദാബിയുടെ ചുവടുെവപ്പുകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാകും സാംസ്കാരിക രംത്തെ പഞ്ചവൽസര പദ്ധതികൾ.