LiveTV

Live

Gulf

ഒമാൻ 49-ാമത് ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്നു

വാഹനങ്ങൾ അലങ്കരിക്കുവാൻ അധികൃതർ അനുവാദം നൽകി

ഒമാൻ 49-ാമത് ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്നു

ഒമാന്‍ 49-ാമത് ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്നു. ഒമാന്‍റെ പരമ്പരാഗത ആഭരണങ്ങളുടെയും പൂക്കളുടെയും മാതൃകയിലാണ് അലങ്കാരവിളക്കുകൾ രൂപ കൽപന ചെയ്തിരിക്കുന്നത്. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. ഈമാസം 18നാണ് ദേശീയ ദിനം.

മസ്കത്തിൽ അൽ ബുസ്താൻ റൗണ്ട് മുതൽ ഗ്രാൻറ് മസ്ജിദ് വരെ ഹൈവേയിലാണ് അലങ്കാര വിളക്കുകളുള്ളത്. പ്രധാന റോഡുകളിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. വൈവിധ്യമുള്ള അലങ്കാര വിളക്കുകളാണ് ഈ വർഷം സ്ഥാപിക്കുന്നത്. ദേശീയ ദിനത്തിെൻറ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുവാൻ അധികൃതർ അനുവാദം നൽകി. വാഹനത്തിെൻറ ഉള്ളിലേക്കുള്ള കാഴ്ച മറക്കുന്ന രീതിയിൽ സ്റ്റിക്കർ ഒട്ടിക്കുകയോ അലങ്കരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിർദേശം നൽകി. വാഹനത്തിെൻറ മുൻഭാഗത്തെ ചില്ലിലോ പാർശ്വങ്ങളിലെ ചില്ലു ജാലകങ്ങളിലോ നമ്പർ പ്ലേറ്റുകളിലോ സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. അതോടൊപ്പം ദേശീയ ദിനത്തിെൻറ ഭാഗമായ കൊടികളും കീചെയ്നുകളും തൊപ്പികളും എല്ലാം മാർക്കറ്റിൽ എത്തിക്കഴിഞ്ഞു.