LiveTV

Live

Gulf

കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽഹജ്റുഫ് രാജിവെച്ചു

ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അൽ സാലിഹ് ധനവകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുമെന്നാണ് സൂചന.

 കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽഹജ്റുഫ് രാജിവെച്ചു

കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽഹജ്റുഫ് രാജിവെച്ചു. മന്ത്രിക്കെതിരായ കുറ്റവിചാരണ അടുത്ത ആഴ്ച പാർലമെന്റ് ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രി സ്ഥാനമൊഴിഞ്ഞത്.

ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അൽ സാലിഹ് ധനവകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുമെന്നാണ് സൂചന. മന്ത്രി സ്ഥാനം രാജിവെച്ച ഡോ. നായിഫ് അൽ ഹജ്റുഫ് ജി.സി.സി സെക്രട്ടറി ജനറൽ ആയി നിയമിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി ചുമതലയൊഴിയുന്ന മുറക്ക് നായിഫ് അൽ ഹജ്റുഫ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.