LiveTV

Live

Gulf

ഗാർഹിക തൊഴിലാളികളുടെ വൈദ്യ പരിശോധന; സമയ പരിധി പത്തു ദിവസമായി കുറക്കാന്‍ മദീന ചേംബര്‍  ഓഫ് ഹെല്‍ത്ത് കമ്മിറ്റി

രാജ്യത്ത് പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരാവശ്യമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മൂന്നു മാസമാണ് വൈദ്യ പരിശോധനക്കുള്ള സമയം.

ഗാർഹിക തൊഴിലാളികളുടെ വൈദ്യ പരിശോധന; സമയ പരിധി പത്തു ദിവസമായി കുറക്കാന്‍ മദീന ചേംബര്‍  ഓഫ് ഹെല്‍ത്ത് കമ്മിറ്റി

സൗദിയിൽ ആദ്യമായി ഗാർഹിക തൊഴിൽ വിസയിലെത്തുന്നവർക്ക് വൈദ്യ പരിശോധനക്കുള്ള സമയം പത്തു ദിവസമായി കുറക്കണമെന്ന് മദീന ചേംബർ ഓഫ് ഹെൽത്ത് കമ്മറ്റി. രാജ്യത്ത് പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരാവശ്യമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മൂന്നു മാസമാണ് വൈദ്യ പരിശോധനക്കുള്ള സമയം.

മദീന ചേംബർ ഓഫ് ഹെൽത്ത് കമ്മറ്റി ചെയർമാൻ ഹുസ്സൈൻ അൽ റദ്ദാദിയാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ആദ്യമായി ഗാർഹിക തൊഴിൽ വിസയിലെത്തുന്നവർക്ക് താമസ രേഖ ലഭിക്കുന്നതിന് മുന്നോടിയായി സൗദിയിലെത്തി 3 മാസത്തിനുള്ളിൽ വൈദ്യ പരിശോധന നടത്തിയാൽ മതി എന്നതാണ് നിലവിലെ നിയമം.

ചില സ്പോൺസർമാർ ഈ സമയത്തിനുള്ളിൽ പോലും തങ്ങളുടെ തൊഴിലാളികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നില്ല. എന്നാലിത് പകർച്ച വ്യാധികൾ രാജ്യത്ത് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായാണ് മദീന ചേംബർ ഓഫ് ഹെൽത്ത് കമ്മറ്റിയുടെ വിലയിരുത്തൽ. പോഷകാഹാര കുറവ് കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും മറ്റുമായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്ക് രോഗസാധ്യത കൂടുതലാണ്. അതിനാൽ തന്നെ രാജ്യത്തെത്തുന്ന വിദേശികൾ എയ്ഡ്സ്, ഹൈപ്പറ്റിറ്റിസ് ബി, ഹൈപ്പറ്റിറ്റിസ് സി, ക്ഷയം, ചർമ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധി രോഗമുള്ളവരാണെങ്കിൽ 3 മാസത്തിനുള്ളിൽ രോഗം മറ്റുള്ളവരിലേക്കും പകരും. അതുവഴി രോഗം രാജ്യത്ത് വ്യാപിക്കുകയും ചെയ്യും. ഇതുതടയാനാണ് തൊഴിലാളി രാജ്യത്തെത്തി പരമാവധി 10 ദിവസത്തിനുള്ളിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കണം എന്നാവശ്യപ്പെടുന്നതെന്ന് മദീന ചേംബർ ഓഫ് ഹെൽത്ത് കമ്മറ്റി അറിയിച്ചു.