LiveTV

Live

Gulf

സൌദിയിൽ ഹൂറൂബ് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് മുന്നറിയിപ്പ്

അരലക്ഷം റിയാൽ പിഴയും, ആറ് മാസം തടവും. സഹായിക്കുന്നവർക്കും കടുത്ത ശിക്ഷ.

സൌദിയിൽ ഹൂറൂബ് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച്  മുന്നറിയിപ്പ്

സൌദിയിൽ ഹൂറൂബ് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒളിച്ചോട്ടക്കാരെ സഹായിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ അരലക്ഷം റിയാല്‍ വരെ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത വിദേശി അഥവാ ഹൂറൂബാക്കപ്പെട്ടയാൾ പിടിക്കപ്പെട്ടാല്‍ അരലക്ഷം റിയാല്‍ വരെ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. കൂടാതെ നാട് കടത്തുകയും ഭാവിയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഒളിച്ചോടിയെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം അബ്ഷിര്‍ വഴി തൊഴിലുടമക്ക് ഹുറൂബ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത് 15 ദിവസത്തിനകം തൊഴിലുടമക്ക് ജവാസാത്ത് ഓഫീസില്‍ നേരിട്ടെത്തി പുനപരിശോദനക്ക് ആവശ്യപ്പെടാം. ഹൂറൂബാക്കപ്പെട്ട വിദേശിക്ക് തൊഴില്‍ നല്‍കുന്നതും, താമസ സൗകര്യമോ, മറ്റ് സഹായങ്ങളോ നല്‍കുന്നതും കുറ്റകരാണ്. ഇവ്വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും, ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ ഹൂറൂബ് കാരെ സഹായിക്കുന്നത് വിദേശിയെങ്കില്‍ നാട് കടത്തുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.