Top

കാൽനടക്കാരെ അവഗണിച്ചാൽ വിടില്ലെന്ന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

തിരക്കേറിയ റോഡുകളില്‍ സിഗ്നല്‍ സ്ഥാപിച്ചിട്ടും സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും പരിഗണിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

MediaOne Logo

Shefi Shajahan

Shefi Shajahan

  • Updated:

    2019-11-04 18:41:08.0

Published:

4 Nov 2019 6:41 PM GMT

കാൽനടക്കാരെ അവഗണിച്ചാൽ വിടില്ലെന്ന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്
X

അനുവദനീയ സ്ഥലങ്ങളില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ നിൽക്കുന്ന കാൽനടക്കാരെ അവഗണിച്ചാൽ വിടില്ലെന്ന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. തിരക്കേറിയ റോഡുകളില്‍ സിഗ്നല്‍ സ്ഥാപിച്ചിട്ടും സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും പരിഗണിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിയമവിരുദ്ധമായി റോഡ്‌ മുറിച്ചുകടക്കുന്നവരെ പിടികൂടാൻ നടപടി കർശനമാക്കിയിരുന്നു. ഇതിനു പുറമെയാണ് നിയമവിധേയമായി റോഡ് ക്രോസ് ചെയ്യാൻ നഗരത്തിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തിയത്. രാത്രിയില്‍ അബദ്ധത്തില്‍പോലും റോഡ്‌ മുറിച്ചുകടക്കാതിരിക്കാന്‍ പാതയോരത്തെ ഇഷ്ടികകളില്‍പോലും അടയാളവും കാമറയും സ്ഥാപിച്ചിട്ടുണ്ട്.

അനധികൃതമായി റോഡ്‌ മുറിച്ചുകടക്കുന്നവരിൽ നിന്ന് വാറ്റടക്കം 420 ദിര്‍ഹം പിഴയും ഈടാക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ നഗരസഭ സ്ഥാപിച്ച ക്രോസിലൂടെയാണ് മുറിച്ചുകടക്കുന്നത്. അതേ സമയം വാഹനമോടിക്കുന്നവരുടെ അശ്രദ്ധ അപകടത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. ഇത് ഇല്ലാതാക്കി കാൽനടക്കാരെയും വാഹനയാത്രികരെയും സുരക്ഷിതരാക്കാനാണ് പുതിയ സംവിധാനങ്ങൾ

TAGS :

Next Story