LiveTV

Live

Gulf

ഖാലിദ് അൽ മഅ്വാലി മജ്ലിസുശൂറ ചെയർമാൻ; രണ്ട് സ്ത്രീകളടക്കം 86 അംഗങ്ങൾ

വാദി അൽ മആവലിൽ നിന്നുള്ള പ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായ മൂന്നാം വർഷമാണ് ചെയർമാനാകുന്നത്.

ഖാലിദ് അൽ മഅ്വാലി മജ്ലിസുശൂറ ചെയർമാൻ; രണ്ട് സ്ത്രീകളടക്കം 86 അംഗങ്ങൾ

ഒമാനിൽ ഒമ്പതാമത് മജ്ലിസുശൂറ ചെയർമാനെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 86 അംഗങ്ങൾ കഴിഞ്ഞ ദിവസമാണ് വോട്ടിങ്ങിലൂടെ ചെയർമാനെ തെരഞ്ഞെടുത്തത്.

ഖാലിദ് അൽ മഅ്വാലിയെ മജ്ലിസുശൂറ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. വാദി അൽ മആവലിൽ നിന്നുള്ള പ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായ മൂന്നാം വർഷമാണ് ചെയർമാനാകുന്നത്. ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

മഅ്വാലിക്ക് 47 വോട്ടുകളാണ് ലഭിച്ചത്. ഖാബീലിൽ നിന്നുള്ള യാഖൂബ് ബിൻ മുഹമ്മദ് ബിൻ ഖലീഫ അൽ ഹാർത്തി 14 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും സീബിൽ നിന്നുള്ള ഹിലാൽ ബിൻ ഹമെദ് ബിൻ മുഹമ്മദ് അൽ സർമി പത്ത് വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി. ഒമ്പതാമത് മജ്ലിസുശൂറയിലേക്ക് രണ്ട് സ്ത്രീകളടക്കം 86 അംഗങ്ങളാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന വോെട്ടടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ 55 പേർ പുതുമുഖങ്ങളാണ്.