LiveTV

Live

Gulf

‘മഹാ’ ഒന്നാം കാറ്റഗറിയിലുള്ള ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി

മഴ മേഘങ്ങൾ നാളെ തെക്കൻ ശർഖിയ, അൽ വുസ്ത തീരങ്ങളിൽ എത്താൻ സാധ്യതയുണ്ട്

‘മഹാ’ ഒന്നാം കാറ്റഗറിയിലുള്ള ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി

അറബിക്കടലിൽ രൂപം കൊണ്ട 'മഹാ' ചുഴലികാറ്റ് ഒന്നാം കാറ്റഗറിയിലുള്ള ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാൻ തീരത്ത് നിന്ന് 850 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

അറബിക്കടലിന്‍റെ മധ്യ ഭാഗത്താണ് നിലവിൽ കൊടുങ്കാറ്റിന്‍റെ സ്ഥാനം. വടക്ക്/ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിന്‍റെ സഞ്ചാരം. അടുത്ത നാല് ദിവസത്തേക്ക് കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഒമാൻ തീരത്ത് അനുഭവപ്പെടില്ല. 48 മണിക്കൂറിനുള്ളിൽ കാറ്റിന്‍റെ ദിശ മാറി ഇന്ത്യൻ തീരത്തേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

മഴ മേഘങ്ങൾ നാളെ തെക്കൻ ശർഖിയ, അൽ വുസ്ത തീരങ്ങളിൽ എത്താൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മഹാ അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഗുജറാത്തിലെ വെരാവൽ തീരത്തിന് 590 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം. പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിന്‍റെ സഞ്ചാരമെന്നും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.