LiveTV

Live

Gulf

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒമാന്‍റെ പങ്കാളിത്തത്തെ പ്രകീർത്തിച്ച് അമേരിക്ക

ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ ഒമാൻ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്‍റെ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒമാന്‍റെ പങ്കാളിത്തത്തെ പ്രകീർത്തിച്ച് അമേരിക്ക

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒമാെൻറ പങ്കാളിത്തത്തെ പ്രകീർത്തിച്ച് അമേരിക്ക. പശ്ചിമേഷ്യയിലും ആഗോളതലത്തിൽ പൊതുവെയുമുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ ഒമാൻ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്‍റെ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഒമാൻ തുടർച്ചയായി നടത്തിവരുന്ന ശ്രമങ്ങളെ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് വാർഷിക റിപ്പോർട്ടിൽ ഈ പരാമർശം വരുന്നത്. കഴിഞ്ഞ വർഷം ഭീകരതയുമായി ബന്ധപ്പെട്ട യാതൊരു സംഭവങ്ങളും ഒമാനിൽ ഉണ്ടായില്ല. സുൽത്താൻ ഖാബൂസ് ബിൻ സെയ്തിെൻറ നായകത്വത്തിൽ ഒമാൻ കൈവരിച്ച സുരക്ഷയുടെയും ഭദ്രതയുടെയും തെളിവാണ് ഇത്. ഭീകരാക്രമണങ്ങളെ ചെറുക്കാൻ രാജ്യം കഴിഞ്ഞ വർഷം ഫലപ്രദമായി പ്രവർത്തിച്ചു. ഇതോടൊപ്പം പ്രാദേശിക-അന്തരാഷ്ട്രീയ തലങ്ങളിലുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം ഒമാൻ തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഒമാൻ ഔദ്യോഗികമായി ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. സുൽത്താൻ സായുധ സേനയും റോയൽ ഒമാൻ പൊലീസുമാണ് ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളുടെ ആണിക്കല്ല്. ഒമാനെ ഭീകരതയുടെ ഭീഷണിയിൽ നിന്ന് സുരക്ഷിതമാക്കി നിർത്തുന്നതിൽ ഈ സുരക്ഷാ ഏജൻസികൾക്ക് സുപ്രധാന പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.