LiveTV

Live

Gulf

അരാംകോ ഓഹരി വിപണിയിലേക്ക്; ആഭ്യന്തര വിപണിയില്‍ 2 ശതമാനം വില്‍ക്കും

മൂല്യം കണക്കാക്കുന്നത് 20 ബില്യണ്‍‌ ഡോളര്‍.

അരാംകോ ഓഹരി വിപണിയിലേക്ക്; ആഭ്യന്തര വിപണിയില്‍ 2 ശതമാനം വില്‍ക്കും

സൌദി അരാംകോയുടെ വലിയ ഓഹരി പ്രവേശനം നാളെ സൌദി കിരീടാവകാശി പ്രഖ്യാപിച്ചേക്കും. ലോക ഓഹരി വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് ‌വില്‍പനക്ക് വെക്കുക. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ രണ്ട് ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് മൂല്യം. ഈ നിരക്കില്‍ ഓഹരി വിറ്റുപോയാല്‍ അത് ചരിത്രമാകും.

അഞ്ച് ശതമാനം ഓഹരിയാണ് സൌദി അരാംകോ ഓഹരി വിപണിയില്‍ വെക്കുക. ഡിസംബറില്‍ ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിന്റെ പ്രഖ്യാപനം കിരീടാവകാശി നാളെ നടത്തുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ് ദേശീയ എണ്ണ കമ്പനിയായ സൌദി അരാംകോ. ഇതിനാല്‍ തന്നെ ഓഹരി വാങ്ങാന്‍ തയ്യാറെടുക്കുന്ന കമ്പനികളുമായി സൌദി അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വില്‍പനക്ക് വെക്കും. ഇതിന് ശേഷമാകും മൂന്ന് ശതമാനം വിദേശ കമ്പനികള്‍ക്ക് വാങ്ങാന്‍ അവസരം നല്‍കുക. ഇതോടെ ഓഹരി വിപണിയില്‍ സൌദിയുടെ മൂല്യം കുത്തനെ ഉയരും.

ആഗോള വിപണിയില്‍ എത്തുമെന്ന് കരുതുന്ന അരാംകോയുടെ ഓഹരിക്കായി ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ടാകും.