LiveTV

Live

Gulf

പ്രളയം ദുരിതം വിതച്ച നിലമ്പൂരിനെ സഹായിക്കാന്‍ ജിദ്ദയിൽ വ്യത്യസ്ഥമായൊരു ഫുട്ബോൾ ടൂർണ്ണമെന്റ്

നിലമ്പൂരിനായി നിയോ കിക്കോഫ് ടൂർണ്ണമെന്റ്. പോപ്പി എഫ്.സി ജേതാക്കളായി.

പ്രളയം ദുരിതം വിതച്ച നിലമ്പൂരിനെ സഹായിക്കാന്‍ ജിദ്ദയിൽ വ്യത്യസ്ഥമായൊരു ഫുട്ബോൾ ടൂർണ്ണമെന്റ്

ഏകദിന സൗഹൃദ സെവന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിൽ നിലമ്പൂരിലെ എട്ട് ടീമുകൾ മാറ്റുരച്ചു. ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ പോപ്പി എഫ്. സി ജേതാക്കളായി.

നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തു കമ്മറ്റികളും ഒരു മുനിസിപ്പാലിറ്റി കൂട്ടായ്മയുമാണ് ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. കമ്മറ്റികളുടെ പൊതു കൂട്ടായ്മ നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷനു കീഴിലായിരുന്നു മത്സരം. ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചെങ്കിലും ഗോള്‍ രഹിത സമനിലയായി. ഇതോടെ ടൈബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

ശബാബിയാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരെത്തി. വിജയികൾക്ക് സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര ട്രോഫികൾ നല്‍കി. വി.പി മുഹമ്മദലി ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു. റഷീദ് വരിക്കോടൻ, ജുനൈസ് കെ.ടി, തുടങ്ങി നിരവധി പേർ സംസാരിച്ചു. വിവിധ കമ്മറ്റികൾ പുനർനിർമ്മാണ ഫണ്ടിലേക്ക് സംഭാവനകൾ നൽകി.