LiveTV

Live

Gulf

പൊതുസമൂഹത്തിന്‍റെ മുൻവിധികളെ അനാവരണം ചെയ്യുന്ന പരാമർശങ്ങളുമായി  ലിസ റായി 

അഭിനയിക്കുന്ന വേളകളിൽ മുഖത്തണിയുന്ന മേക്ക് അപ്പ് പോലെ എല്ലാവരും മുഖാവരണങ്ങൾ ധരിച്ച് ജീവിക്കുന്നവരാണെന്ന് നടിയും മോഡലുമായ ലിസ റായ്.

പൊതുസമൂഹത്തിന്‍റെ മുൻവിധികളെ അനാവരണം ചെയ്യുന്ന പരാമർശങ്ങളുമായി  ലിസ റായി 

അഭിനയിക്കുന്ന വേളകളിൽ മുഖത്തണിയുന്ന മേക്ക് അപ്പ് പോലെ എല്ലാവരും മുഖാവരണങ്ങൾ ധരിച്ച് ജീവിക്കുന്നവരാണെന്ന് നടിയും മോഡലുമായ ലിസ റായ്. ഇത്തരം മുഖംമൂടികൾ എല്ലാ വ്യക്തികൾക്കും സ്വാഭാവികമായിത്തന്നെയുണ്ടെന്നും അവർ വ്യക്തമാക്കി.

പൊതുസമൂഹത്തിന്‍റെ മുൻവിധികളെ അനാവരണം ചെയ്യുന്നതായിരുന്നു ലിസ റായിയുടെ പരാമർശങ്ങൾ.

പൊതുമണ്ഡലത്തിൽ തിളങ്ങിനിന്ന സമയത്ത് അർബുദബാധിതയായ ഘട്ടം മുതൽ നടത്തിയ അതിജീവനശ്രമങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ ലിസ റായ് പ്രേക്ഷകരുമായി പങ്കുവച്ചു.

രോഗബാധിതയാണെന്നറിഞ്ഞ നിമിഷം മുതൽ രണ്ട് വ്യക്തിത്വങ്ങളോടെയാണ് താൻ ജീവിച്ചുതുടങ്ങിയത്. അതിജീവനത്തിന്‍റെ സാക്ഷ്യപത്രമാണ് 'ക്ലോസ് റ്റു ദി ബോൺ' എന്ന പുസ്തകമെന്നും അവർ കൂട്ടിച്ചേർത്തു. മോഡലിംഗും അഭിനയവും പണവും പ്രശസ്തിയും നേടിത്തരുമെങ്കിലും അത്തരം ലക്ഷ്യങ്ങളിലെത്താൻ ധാരാളം അനുകൂലഘടകങ്ങൾ ഒത്തുവരണമെന്നും ലിസ റായി വ്യക്തമാക്കാൻ മറന്നില്ല.