LiveTV

Live

Gulf

മലയാളത്തിന്‍റെ വാനമ്പാടിയെ കേൾക്കാൻ ഷാർജ പുസ്തക മേളയിലും ആയിരങ്ങൾ

കെ.എസ് ചിത്രയുടെ മധുര സംഗീതം ഏറ്റുവാങ്ങാൻ എത്തിയവരിൽ ഇന്ത്യക്കു പുറമെ പല രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.

 മലയാളത്തിന്‍റെ വാനമ്പാടിയെ കേൾക്കാൻ ഷാർജ പുസ്തക മേളയിലും ആയിരങ്ങൾ

കെ.എസ്. ചിത്രയുടെ ജീവിതത്തിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി, ഒലിവ് പ്രസിദ്ധീകരിച്ച അനുഭവം,ഓര്‍മ, യാത്ര പുസ്തക പ്രകാശനമായിരുന്നു ചടങ്ങ്.

ഉപകരണ സംഗീതങ്ങളുടെ അകമ്പടിയില്ലാതെയാണ് ചിത്ര പാടിയത്. തമിഴ്, മലയാളം, അറബ് ഗാനങ്ങള്‍ക്ക് സദസായിരുന്നു താളം തീര്‍ത്തത്. ടി. പദ്മനാഭന്‍, എം.കെ. മുനീര്‍ എം.എല്‍.എക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ലിജീഷ് കുമാര്‍ പുസ്തകം പരിചയപെടുത്തി. ടോണി ചിറ്റാട്ടുകുളം തയ്യാറാക്കിയ പുസ്തകത്തില്‍ കൊച്ചു ചിത്രയുടെ പാട്ടു മോഹങ്ങള്‍ മുതലുള്ള ജീവിത മുഹൂര്‍ത്തങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംഗീതം പഠിക്കുവാനുള്ള മോഹവുമായി അഭിമുഖത്തിന് പോയതും രാഗമേതെന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് തുറന്ന് പറഞ്ഞതുമായ അനുഭവങ്ങൾ ചിത്ര പങ്കുവെച്ചു. ജീവിതത്തിലൂടനീളം എളിമയും വിനയവും കാത്ത് സൂക്ഷിക്കുന്ന വ്യക്തിത്വമാണ് ചിത്രയെന്ന് ടി. പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. ഒലിവ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ഷഹനാസ് അവതാരകയായിരുന്നു.