LiveTV

Live

Gulf

റിയാദ് സഫാരി പാര്‍ക്കിലേക്ക് ആനകളും കടുവകളും ‘പറന്നെത്തി’

റിയാദിലെ നോഫ വന്യജീവി സങ്കേതത്തോട് ചേര്‍ന്നൊരുക്കിയ സഫാരി പാര്‍ക്ക് നാളെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും

 റിയാദ് സഫാരി പാര്‍ക്കിലേക്ക് ആനകളും കടുവകളും ‘പറന്നെത്തി’

റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സഫാരി പാര്‍ക്കിലേക്ക് ആനകളെ വിമാനത്തില്‍ എത്തിച്ചു. ആഫ്രിക്കന്‍ ആനകളേയും കടുവകളേയും സൌദിയ വിമാനത്തിലാണ് എത്തിച്ചത്. റിയാദിലെ നോഫ വന്യജീവി സങ്കേതത്തോട് ചേര്‍ന്നൊരുക്കിയ സഫാരി പാര്‍ക്ക് നാളെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. പിന്നീട് റോഡ് മാര്‍ഗം റിയാദിലെ നോഫ വന്യജീവി സങ്കേതത്തിലൊരുക്കിയ സഫാരി പാര്‍ക്കിലേക്ക്.

#Riyadh Winter Wonderland As part of the Riyadh Season festival, the Riyadh Winter Wonderland will kick off today with...

Posted by VISIT Riyadh on Monday, October 21, 2019

കടുവകളേയും സമാന രീതിയില്‍ പാര്‍ക്കിലെത്തിച്ചു. എണ്ണൂറോളം മൃഗങ്ങളാണ് വിശാലമായ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. 50 റിയാലിന് പാര്‍ക്കിലേക്ക് പ്രവേശനം ലഭിക്കും. ഇതിലൂടെ എല്ലാ ദിവസവും പാര്‍ക്കില്‍ നടക്കുന്ന സര്‍ക്കസും പരിപാടികളും കാണാം. 150 റിയാലിന് സഫാരി യാത്രയുള്‍പ്പെടെയുള്ള സമ്പൂര്‍ണ പാക്കേജും ലഭിക്കും. റിയാദ് സീസണ്‍ വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നാളെ തുറക്കുന്ന പാര്‍ക്കില്‍ മറ്റന്നാള്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെ മുതല്‍ പ്രവേശനമുണ്ടാകും.