LiveTV

Live

Gulf

സൗദിയില്‍ എഞ്ചിനീയർമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നോർക്ക ഓഫീസിലേക്ക് നേരിട്ട് അപേക്ഷകൾ സമർപ്പിക്കാം

സൗദിയില്‍ എഞ്ചിനീയർമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് കേരളത്തിൽ നിന്നും എഞ്ചിനീയർമാരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും തിരഞ്ഞെടുക്കുന്നു. നോർക്ക റൂട്ട്‌സ് മുഖേനയാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നോർക്ക ഓഫീസിലേക്ക് നേരിട്ട് അപേക്ഷകൾ സമർപ്പിക്കാം.

സൗദി അറേബ്യയിലെ ദമ്മാമിൽ അൽ മൗസാത്ത് മെഡിക്കൽ സർവീസസ് കമ്പനി ആശുപത്രിയിലേക്കാണ് നിയമനം. ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള എൻജിനീയർമാർക്ക് മെക്കാനിക്കൽ എൻജിനീയറിംഗ്, സേഫ്റ്റി എൻജിനീയറിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്കും അപേക്ഷിക്കാം.

യോഗ്യതയുള്ള 30-നും 35-നും മധ്യേ പ്രായമുള്ള പുരുഷൻമാർക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. എൻജിനീയർമാർക്ക് 5000 മുതൽ 7000 സൗദി റിയാൽ വരെയും ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 3000 മുതൽ 3200 സൗദി റിയാൽ വരെയും ശമ്പളം ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ, പാസ്‌പോർട്ട്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം norkacvtoksa@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അടുത്ത മാസം 30 നു മുമ്പായി അയക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾ നോർക്ക വെബ് സൈറ്റിലും (www.norkaroots.org) ടോൾ ഫ്രീ നമ്പറിലും (ഇന്ത്യയിൽ നിന്നും 18004253939, വിദേശത്തു നിന്നും 00918802012345) ലഭിക്കും.