LiveTV

Live

Gulf

പാകിസ്താനോടുള്ള ഇന്ത്യാക്കാരുടെ മനോഭാവം മാറണമെന്ന് കെ.പി രാമനുണ്ണി

അതിര്‍ത്തി തര്‍ക്കത്തില്‍ മനുഷ്യനാണോ, ഭൂപ്രദേശമാണോ മുഖ്യം എന്ന് തീരുമാനിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ

പാകിസ്താനോടുള്ള ഇന്ത്യാക്കാരുടെ മനോഭാവം മാറണമെന്ന് കെ.പി രാമനുണ്ണി

പാകിസ്താനോടുള്ള ഇന്ത്യാക്കാരുടെ മനോഭാവം മാറണമെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി. അതിര്‍ത്തി തര്‍ക്കത്തില്‍ മനുഷ്യനാണോ, ഭൂപ്രദേശമാണോ മുഖ്യം എന്ന് തീരുമാനിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ. മീഡിയവണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ എ. റശീദുദ്ദീന്‍ രചിച്ച യാത്രാ വിവരണം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യവെയാണ് പാകിസ്താനും കശ്മീരും ചര്‍ച്ചാ വിഷയമായത്.

ഇന്ത്യയിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള എ റശീദുദ്ദീന്റെ യാത്രാവിവരണമാണ് അതിര്‍ത്തിയിലെ മുന്‍തഹ മരങ്ങള്‍ എന്ന പുസ്തകം. കെ പി രാമനുണ്ണി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഡോ. അഹമ്മദ് കോപ്പി ഏറ്റുവാങ്ങി. ഇന്ത്യ- പാകിസ്താന്‍ ഭരണകൂടങ്ങളും മാധ്യമങ്ങളും മനുഷ്യരെ കേട്ടാല്‍ ഭയപ്പെടുന്ന വിധം അകറ്റുകയാണെന്ന് എം.കെ മുനീര്‍ പറഞ്ഞു.

എഴുത്തുകാരന്‍ പി.കെ പോക്കര്‍, ഷാജഹാന്‍, എം സി എ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ റശീദുദ്ദീന്‍ നന്ദി പറഞ്ഞു. ബഷീര്‍ തിക്കോടിയായിരുന്നു അവതാരകന്‍.