LiveTV

Live

Gulf

ആത്മാവിഷ്കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് സമൂഹത്തിനാവശ്യം- ഗുല്‍സാര്‍

ഉപയോഗിച്ച ഭാഷയുടെ അത്മാവ് പരമാവധി അറിയുമ്പോള്‍ മാത്രമാണ് വിവര്‍ത്തനം ഒരുപരിധി എങ്കിലും വിജയിക്കുന്നതെന്ന് ഗുൽസാർ പറഞ്ഞു

ആത്മാവിഷ്കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് സമൂഹത്തിനാവശ്യം- ഗുല്‍സാര്‍

ആത്മാവിഷ്കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും ഉണ്ടാവേണ്ടതെന്ന് അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഉപയോഗിച്ച ഭാഷയുടെ അത്മാവ് പരമാവധി അറിയുമ്പോള്‍ മാത്രമാണ് വിവര്‍ത്തനം ഒരുപരിധി എങ്കിലും വിജയിക്കുന്നതെന്ന് ഗുൽസാർ പറഞ്ഞു. സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്‍റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍, സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവവും മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു.

ഭാരതീയമായ എല്ലാ ഭാഷകള്‍ക്കും അര്‍ഥപരമായ ഐക്യമുണ്ട്. ടാഗോറിന്‍്റെ ബംഗാളിയും വൈക്കം മുഹമ്മദ് ബഷീറിന്‍്റെ മലയാളവും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണ്. പുതിയ സാങ്കേതികത പ്രതിഭകെള നന്നായി പിന്തുണക്കുന്നതായും ഗുൽസാർ കൂട്ടിച്ചേർത്തു. ഗഗന്‍ മുല്‍ക്കാണ് ഗുല്‍സാറുമായുള്ള സംവാദം നടത്തിയത്. ജയപ്രകാശും നിഷിത ചാള്‍സും ഗുല്‍സാറിന്‍റെ പ്രശസ്തങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.