LiveTV

Live

Gulf

ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കിയിരുന്ന 10 ദിർഹം ഫീസ് ഒഴിവാക്കി

ഉപഭോക്താക്കളുടെ അഭ്യർഥന മുൻനിർത്തിയാണ് നിരക്ക് പിൻവലിച്ചതെന്ന് അഡ്നോക് അധികൃതർ പറ‍ഞ്ഞു

ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കിയിരുന്ന 10 ദിർഹം ഫീസ് ഒഴിവാക്കി

ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കിയിരുന്ന പത്ത് ദിർഹം ഫീസ് ഒഴിവാക്കി. ഉപഭോക്താക്കളുടെ അഭ്യർഥന മുൻനിർത്തിയാണ് നിരക്ക് പിൻവലിച്ചതെന്ന് അഡ്നോക് അധികൃതർ പറ‍ഞ്ഞു.

2018 ജൂണിലാണ് ഇന്ധനം നിറച്ചു നൽകുന്ന പ്രീമിയം സേവനത്തിന് അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ പത്ത് ദിർഹം ഈടാക്കി തുടങ്ങിയത്. വയോധികർ, അംഗപരിമിതർ, പരിക്കുള്ളവർ തുടങ്ങിയവർക്ക് ഇളവ് നൽകിയിരുന്നു.എന്നാൽ നിരക്ക് ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം ആളുകളിൽ നിന്നുണ്ടായത്. ഇതും കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അഡ്നോക് വിതരണ വിഭാഗം ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഈദ് അൽ റശ്ദി അറിയിച്ചു. നടപടി ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പെട്രോൾ പമ്പുകളിൽ ഏർപ്പെടുത്തിയ പ്രീമിയം കൗണ്ടറുകൾ മുഖേന സേവനം പ്രയോജനപ്പെടുത്തുന്നവരിൽ നിന്നായിരുന്നു പത്ത് ദിർഹം ഈടാക്കി വന്നത്.

എന്നാൽ അഡ്നോക് നടത്തിയ സർവേ പ്രകാരം 80 ശതമാനം ഉപഭോക്താക്കളും സ്വന്തം നിലക്കു തന്നെ വാഹനത്തിൽ പെട്രോൾ നിറക്കാനായിരുന്നു താൽപര്യമെടുത്തത്. ചൂടുകാലവും മറ്റും മുൻനിർത്തി ഒരു വിഭാഗം പ്രീമിയം വിഭാഗത്തെ ആശ്രയിക്കാൻ നിർബന്ധിതരായിരുന്നു. അതിനിടെ, അഡ്നോക് റിവാർഡ്സ് എന്ന പേരിൽ പുതിയ പ്രമോഷൻ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.