LiveTV

Live

Gulf

സൗദി പ്രതിരോധശേഷി  വികസനത്തിന് പിന്തുണയെന്ന് അമേരിക്ക

ഗൾഫിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണ്

സൗദി പ്രതിരോധശേഷി  വികസനത്തിന് പിന്തുണയെന്ന് അമേരിക്ക

സൗദിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള പിന്തുണ തുടരുമെന്ന് അമേരിക്ക. ഇറാനുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഗതികേടില്‍ അതിനും മടിക്കില്ലെന്നും യു.എസ് പ്രതിരോധ മന്ത്രി പറഞ്ഞു. സൌദിയിലേക്ക് പ്രഖ്യാപിച്ച പ്രതിരോധത്തിനുള്ള ആയുധങ്ങള്‍ ഉടനെത്തുമെന്നും അമേരിക്ക അറിയിച്ചു.

യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പറാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബ്രസ്സൽസിൽ നാറ്റോ യോഗത്തോടനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഗൾഫിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണ്. ഇറാനെ ചെറുക്കുന്ന കാര്യത്തിൽ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ പങ്ക് വഹിക്കണമെന്നും എസ്പര്‍ പറഞ്ഞു. ഇറാനുമായി ഏറ്റുമുട്ടലിന് അമേരിക്കക്ക് താൽപര്യമില്ല. എങ്കിലും അനിവാര്യമായി വന്നാൽ അതിനും അമേരിക്ക ഒരുക്കമാണ്.

സൗദിയിൽ രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ വേധ സംവിധാനവുമാണ് പ്രതിരോധ മേഖലയില്‍ സൌദിയില്‍ എത്തിക്കുക. ഇത് വേഗത്തിലാക്കുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.