LiveTV

Live

Gulf

ഗള്‍ഫ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍

3400 ഇന്ത്യൻ കമ്പനികൾ റാസൽഖൈമയിൽ ഉണ്ട്.

ഗള്‍ഫ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍

ഗൾഫ് മേഖലയിൽ കൂടുതൽ ചുവടുറപ്പിക്കാൻ ഇന്ത്യൻ വിമാന കമ്പനികൾ പദ്ധതി ആവിഷ്കരിക്കുന്നു. വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സ്പൈസ് ജെറ്റ് റാസൽഖൈമ വിമാനത്താവള അധികൃതരുമായാണ് കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവെച്ചത്. ഗൾഫ് നഗരങ്ങൾ കേന്ദ്രീകരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സർവീസ് നടത്താനാണ് സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.

ജെറ്റ് എയർവേസിൻെറ തകർച്ചയുടെ പശ്ചാത്തലത്തിൽ ബദൽ വരുമാന സാധ്യതകൾ കണ്ടെത്തുക. ഈ ലക്ഷ്യം കൂടി മുൻനിർത്തിയാണ് സ്പൈസ് ജെറ്റ് ഗൾഫിലേക്ക് ചിറകു വിടർത്തുന്നത്. ദൽഹിക്കും റാസൽഖൈമക്കുമിടയിൽ ബജറ്റ് എയർലൈൻ സർവീസ് മാത്രമല്ല അവർ ലക്ഷ്യം വെക്കുന്നത്.

സ്പൈസ് മാക്സ് എന്ന അൽപം കൂടി ഉയർന്ന നിരക്കും സൗകര്യങ്ങളുമുള്ള ഫ്ലൈറ്റുകളും സർവീസിന് ഉപയോഗിക്കും. റാസൽഖൈമയെ ഒരു ഹബ്ബായി വികസിപ്പിക്കാനാണു ലക്ഷ്യം. രാജ്യാന്തര തലത്തിൽ സ്പൈസ് ജെറ്റ് സർവീസ് നടത്തുന്ന 11-ാമത് ഇടമാണ് റാസൽഖൈമ.

3400 ഇന്ത്യൻ കമ്പനികൾ റാസൽഖൈമയിൽ ഉണ്ട്. യു.എ.ഇയിലെ പ്രധാന നഗരങ്ങൾക്കപ്പുറത്തെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് സ്പൈസ് ജെറ്റ്. ഇന്ത്യയിലെ മറ്റു വിമാന കമ്പനികളും യു.എ.ഇയെ ലക്ഷ്യമിട്ട് വികസനം ഉറപ്പാക്കാനുള്ള യത്നത്തിലാണ്.