LiveTV

Live

Gulf

ലബനാനില്‍ കുടുങ്ങിയ മുഴുവന്‍ പൗരൻമാരെയും ഒഴിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ നടപടി തുടങ്ങി

ലബനാനില്‍ കുടുങ്ങിയ മുഴുവന്‍ പൗരൻമാരെയും ഒഴിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ നടപടി തുടങ്ങി

ലബനാനിൽ സർക്കാർ വക ഉറപ്പുകൾ അവഗണിച്ചും പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ നടപടി സ്വീകരിച്ചു. കുവൈത്ത് മാത്രം മുന്നൂറിലേറെ പേരെയാണ് തിരിച്ചെത്തിച്ചത്. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പൗരൻമാരോടും ലബനാൻ വിടാൻ നിർദേശിച്ചിരുന്നു. ലബനാനിലേക്കുള്ള യാത്ര മാറ്റി വെക്കാൻ കഴിഞ്ഞ ദിവസം തന്നെ എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് ആവശ്യപ്പെടുകയുണ്ടായി.