LiveTV

Live

Gulf

പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകും: വി. മുരളീധരന്‍

യു.എ.ഇയിൽ തൊഴിൽതേടി എത്തുന്നവർക്ക് കൃത്യമായ വേതനം ഉറപ്പാക്കുന്നത് സംബന്ധിച്ച് യു .എ.ഇ സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയതായും മന്ത്രി പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകും: വി. മുരളീധരന്‍

പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി . മുരളീധരൻ. യു.എ.ഇയിൽ തൊഴിൽതേടി എത്തുന്നവർക്ക് കൃത്യമായ വേതനം ഉറപ്പാക്കുന്നത് സംബന്ധിച്ച് യു .എ.ഇ സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയതായും മന്ത്രി പറഞ്ഞു.

അബൂദബി ഇന്ത്യ സോഷ്യൽ ആന്റ് കൾചറൽ സെന്ററിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്ഥാനപതി കാര്യായം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ്, ഇന്ത്യ സോഷ്യൽ ആന്റ് കൾചറൽ സെന്റർ ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി, ഐ.എസ്.സി പ്രസിഡന്റ് ഡി.നടരാജൻ, ജനറൽ സെക്രട്ടറി സത്യബാബു എന്നിവർ പങ്കെടുത്തു.

അബൂദബി ഐ.എസ്.സിയിലെ പ്രധാന കവാടത്തിലെ ഗാന്ധി പ്രതിമയിൽ കേന്ദ്ര വിദേശ പാർലമെന്ററി കാര്യ സഹ മന്ത്രി വി. മുരളീധരൻ പുഷ്പാർച്ചന നടത്തി.