LiveTV

Live

Gulf

റിയാദ് സീസണ്‍ ബോളിവാര്‍ഡില്‍ ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ പരേഡ് ശ്രദ്ധേയം

രാജ്യത്തെ ഏറ്റവും വലിയ പരേഡും വെടിക്കെട്ടുകളും കാണാന്‍ നിരവധി പേരാണ് ബോളിവാര്‍ഡില്‍ എത്തിയത്.

റിയാദ് സീസണ്‍ ബോളിവാര്‍ഡില്‍ ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ പരേഡ് ശ്രദ്ധേയം

റിയാദ് സീസണിന്റെ ബോളിവാര്‍ഡ് സോണ്‍ ഇന്നലെ ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ പരേഡും വെടിക്കെട്ടുകളും കാണാന്‍ നിരവധി പേരാണ് ബോളിവാര്‍ഡില്‍ എത്തിയത്. സൗദി വിനോദ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. 1500 പ്രകടനക്കാരും, 25 ഫ്‌ളോട്ടുകളും അണിനിരന്നു.

വേഷ പ്രച്ഛന്നരായ 1500 ലധികം പ്രകടനക്കാരും, 25ഓളം ഫ്‌ളോട്ടുകളും അണിനിരന്ന രാജ്യത്തെ ഏറ്റവും വലിയ പരേഡ് നടത്തികൊണ്ടാണ് ഇന്നലെ ബോളിവാര്‍ഡില്‍ റിയാദ് സീസണ് തുടക്കം കുറിച്ചത്. മാനത്ത് വര്‍ണ്ണവിസമയങ്ങള്‍ തീര്‍ത്ത വെടികെട്ടുകളും, മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശനങ്ങളും, മറ്റു നിരവധി കൗതുക കാഴ്ചകളും തടിച്ചുകൂടിയ ജനസഞ്ചയത്തിന് ഉത്സവ പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു. രാത്രി 9 മണിമുതല്‍ ഒന്നര മണിക്കൂറോളം അന്താരാഷ്ട്ര കലാകാരന്മാര്‍ അവതരിപ്പിച്ച് വിവിധ കലാപ്രകടനങ്ങളെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് ബോളിവാര്‍ഡിലെ ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളും, ഔട്ട് ഡോര്‍ സിനിമാ പ്രദര്‍ശനവും നൃത്ത ജലധാരയും ഔദ്യോഗികമായി ആരംഭിച്ചു. 4 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ബോളിവാര്‍ഡില്‍ വിവിധ പ്രായക്കാരുടെ ആസ്വാദനത്തിനായി വൈവിധ്യങ്ങളായ വിനോദപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 30,000 പേരെ ഉള്‍കൊള്ളാവുന്ന മൂന്ന് തിയേറ്ററുകളിലായി നിരവധി വിനോദപരിപാടികള്‍ വേറെയും ഒരുക്കിയിട്ടുണ്ട്.