LiveTV

Live

Gulf

വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി

ബിനാമി നിർമാർജ്ജന ദേശീയ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മാസം 15 മുതൽ നിയമം പ്രാബല്ല്യത്തിൽ വരും

വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി

രാജ്യത്തെ എല്ലാ മേഖലകളിലേയും കച്ചവട സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചതാണ്. ഇതിൻ്റെ രണ്ടാം ഘട്ടമായാണ് വാഹന മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന 'മീസാൻ', പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ, വർക്ഷോപ്പുകൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം നിർബന്ധമാകും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.

ബിനാമി നിർമാർജ്ജന ദേശീയ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മാസം 15 മുതൽ 'സാമ' അംഗീകരിച്ച ഇ പേയ്മെൻറ് സംവിധാനം ഇത്തരം സ്ഥാപനങ്ങളിൽ നിർബന്ധമാക്കുവാനാണ് നീക്കം. ബിനാമി ഇടപാടുകൾ തടയുന്നതോടൊപ്പം പേയ്മെൻറ് രീതികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആഗസ്റ്റ് ഇരുപതോടെ രാജ്യത്തെ മുഴുവൻ കച്ചവട മേഖലകളിലും ഇ പേയ്മെൻ്റ് സംവിധാനം പൂർണ്ണമായും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.