LiveTV

Live

Gulf

കുവൈത്തിൽ നഴ്‌സിങ് റിക്രൂട്മെന്റിന് അനുമതി തേടി ആരോഗ്യമന്ത്രാലയം

സ്വദേശി നഴ്‌സുമാരുടെ ലഭ്യതക്കുറവു പരിഗണിച്ചു വിദേശികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.

കുവൈത്തിൽ നഴ്‌സിങ് റിക്രൂട്മെന്റിന് അനുമതി തേടി ആരോഗ്യമന്ത്രാലയം

കുവൈത്തിൽ നഴ്‌സിങ് റിക്രൂട്മെന്റിന് അനുമതി തേടി ആരോഗ്യമന്ത്രാലയം സിവിൽ സർവീസ് കമ്മീഷനെ സമീപിച്ചതായി റിപ്പോർട്ട്. സ്വദേശി നഴ്‌സുമാരുടെ ലഭ്യതക്കുറവു പരിഗണിച്ചു വിദേശികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.

ആരോഗ്യമന്ത്രാലയത്തിൽ പുതുതായി വരുന്ന ഒഴിവുകളിൽ സ്വദേശി നഴ്‌സുമാർക്ക്‌ മുൻഗണന നൽകണമെനു സിവിൽ സർവീസ് കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു. കുവൈത്ത് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയവരെ നിയമിക്കാനായിരുന്നു നിർദേശം. വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണവും കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, യോഗ്യരായ സ്വദേശി നഴ്സുമാരെ ലഭിക്കാത്തതിനാൽ സ്വദേശിവൽക്കരണത്തിൽ ഇളവ് നൽകണമെന്നാണ് മന്ത്രാലയത്തിന്റെ അഭ്യർഥന. മെച്ചപ്പെട്ട പരിശീലനം നൽകി മികച്ച സ്വദേശി നഴ്‌സുമാരെ വാർത്തെടുക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും നഴ്സിങ് പഠനത്തിന് സ്വദേശികൾ കാര്യമായ താൽപര്യം കാണിക്കുന്നില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്.