LiveTV

Live

Gulf

ഫിറ്റ്നസ് ചലഞ്ചിന് ഒരുങ്ങി ദുബൈ നഗരം

വെള്ളിയാഴ്ച മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ആയിരങ്ങള്‍ പങ്കെടുക്കും.നിരവധി അനുബന്ധ പരിപാടികളും ചലഞ്ചിന്റെ ഭാഗമായി അരങ്ങേറും.

ഫിറ്റ്നസ് ചലഞ്ചിന് ഒരുങ്ങി ദുബൈ നഗരം

ഫിറ്റ്നസ് ചലഞ്ചിന് ഒരുങ്ങി ദുബൈ നഗരം. വെള്ളിയാഴ്ച മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ആയിരങ്ങള്‍ പങ്കെടുക്കും. നിരവധി അനുബന്ധ പരിപാടികളും ചലഞ്ചിന്റെ ഭാഗമായി അരങ്ങേറും.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച ദുബൈ ചലഞ്ചിെൻറ പുതീയ സീസൺ താൽപര്യപൂർവമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മലയാളികൾ ഉൾപ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങൾ വളർത്തുന്നതിൽ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്.

വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ വിദ്യാർഥികൾ മുതൽ പ്രായമുള്ളവർ വരെ അണി ചേരണമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗൺസിൽ‍ ചെയർമാൻ കൂടിയായ ശൈഖ് ഹംദാൻ നിർദേശിച്ചു. ചലഞ്ചിന്‍റെ മൂന്നാമത് സീസൺ ആണിത്. 5,000ൽ ഏറെ ക്ലാസുകളും 40ൽ ഏറെ മറ്റു പരിപാടികളും ചാലഞ്ചിന്റെ ഭാഗമായി ഒരുക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ പ്രത്യേക ഫിറ്റ്നസ് വില്ലേജുകൾ സ്ഥാപിക്കും. വിവിധയിടങ്ങളിലെ താമസക്കാരുടെ സൗകര്യാർഥം ഫിറ്റ്നസ് ഹബ്ബുകൾക്കു രൂപം നൽകും.

ലളിത വ്യായാമങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ ചലഞ്ച് ആഹ്വാനം ചെയ്യുന്നു. ഒരു മാസം കൊണ്ട് ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുമെങ്കിലും സൗജന്യ പരിശീലന പരിപാടികൾ തുടരാനാണ് തീരുമാനം.