LiveTV

Live

Gulf

ചികിത്സക്ക് ശേഷം തിരിച്ചെത്തിയ അമീറിന് ഗംഭീര വരവേൽപ്പൊരുക്കി കുവൈത്ത്

കുവൈത്തിലെത്തിയ അമീറിനെ വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.

ചികിത്സക്ക് ശേഷം തിരിച്ചെത്തിയ അമീറിന് ഗംഭീര വരവേൽപ്പൊരുക്കി കുവൈത്ത്

ഔദ്യോഗിക സന്ദര്‍ശനത്തിനായി സെപ്റ്റംബർ 12ന് അമേരിക്കയിലേക്ക് പോയ അമീര്‍ സന്ദർശനത്തിനിടെ ആരോഗ്യ നില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മുൻ നിശ്ചയിക്കപ്പെട്ട കൂടിക്കാഴ്ച റദ്ദാക്കിയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

90കാരനായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സാബാഹിൻറെ ആരോഗ്യനില ഇപ്പോൾ തൃപ്തികരണമാണെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, മുൻപ്രധാനമന്ത്രിയും രാജകുടുംബത്തിലെ പ്രമുഖനുമായ ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, നാഷനൽ ഗാർഡ് മേധാവി ശൈഖ് സാലിം അലി അസ്സബാഹ്, തുടങ്ങിയവർ ആരോഗ്യം വീണ്ടെടുത്ത അമീറിനെ അഭിനന്ദിച്ചു.