LiveTV

Live

Gulf

സൗദിയിലെ ഏറ്റവും വലിയ സീസണ്‍ ഫെസ്റ്റിവലിന് റിയാദില്‍ തുടക്കമായി

വെള്ളിയാഴ്ച ആരംഭിച്ച റിയാദ് സീസണ്‍, ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ആദ്യദിവസം പോപ് സംഗീത രാവ് ശ്രദ്ധേയമായി

സൗദിയിലെ ഏറ്റവും വലിയ സീസണ്‍ ഫെസ്റ്റിവലിന് റിയാദില്‍ തുടക്കമായി

ആവേശതിമര്‍പ്പിലായിരുന്നു തലസ്ഥാന നഗരി. ജനപ്രിയ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിന്റെ പോപ് സംഗീത പ്രകടനങ്ങളോടെയാണ് റിയാദ് സീസണ് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം ബി.ടി.എസ് ആരാധകരേയും, സംഗീതപ്രേമികളേയും കൊണ്ട് തിങ്ങി നിറഞ്ഞു. മുഴുസമയവും സസ്പെൻസും ആവേശവും നിറച്ച് ഏഴംഗ കൊറിയന്‍ സംഘം സൌദിയിലെ തങ്ങളുടെ ആദ്യ പ്രകടനത്തിലൂടെ തന്നെ സംഗീത പ്രേമികളുടെ മനം കവർന്നു.

എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ടില്‍ ഫാല്‍ക്കണ്‍ പ്രദര്‍ശനവും ഹണ്ടിംഗും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ചവരെ തുടരും. ആകാശത്ത് വർണ്ണ വെളിച്ചം വിതറുന്ന വെടിക്കെട്ടുകള്‍ 17ന് വ്യാഴാഴ്ചയാണ്. അന്ന് തന്നെ 1500 ലധികം ആളുകൾ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരേഡും ഉണ്ടായിരിക്കും. നൂറിലധികം വൈവിധ്യമാര്‍ന്ന ഈവന്റുകളും പ്രോഗ്രാമുകളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ റിയാദ് സീസണ്‍ 70 ദിവസം നീണ്ടുനില്‍ക്കും. 5 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.