LiveTV

Live

Gulf

യു.എ.ഇ യുടെ ആദ്യ ആക്ഷന്‍ സിനിമ‘ തിയേറ്ററുകളില്‍ എത്തി

‘അണ്‍ബീറ്റബിള്‍ ഫൈറ്റര്‍’ എന്ന് പേരിട്ട ആക്ഷന്‍ ത്രില്ലര്‍ മൂന്ന് വര്‍ഷമെടുത്താണ് ചിത്രീകരിച്ചത്.

യു.എ.ഇ യുടെ ആദ്യ ആക്ഷന്‍ സിനിമ‘ തിയേറ്ററുകളില്‍ എത്തി

എമിറാത്തി സിനിമകള്‍ പലതും വെള്ളിത്തിരയില്‍ എത്തിയെങ്കിലും ആദ്യമായാണ് ഒരു ആക്ഷന്‍ സിനിമ യു.എ.ഇയില്‍ നിന്ന് തിരശീലയിലെത്തുന്നത്. ആദില്‍ അല്‍ ഹല്ലാവിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാനറോള്‍ കൈകാര്യം ചെയ്യുന്നതും ഹല്ലാവി തന്നെ. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ആയോധന വിദഗ്ധന്റെ കഥയാണിത്. ജീവിത്തിലെ തിരിച്ചടികളില്‍ തളര്‍ന്ന ഇദ്ദേഹം നാട് അപകടത്തിലാകുമ്പോള്‍ വില്ലനെതിരെ പോരാട്ടത്തിനിറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം. യു..എ.ഇ, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കായികാഭ്യാസികളും ആയോധന വിദഗ്ധരും സിനിമയില്‍ വേഷമിടുന്നുണ്ട്.