LiveTV

Live

Gulf

സ്മാർട്ട് ഹജ്ജ് ഒന്നാംഘട്ട പദ്ധതി വൻ വിജയകരം

പദ്ധതിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തമാക്കുമെന്ന്സൌദിയിലെ ഹജജ് ഉംറ സഹമന്ത്രി പറഞ്ഞു.

സ്മാർട്ട് ഹജ്ജ് ഒന്നാംഘട്ട പദ്ധതി വൻ വിജയകരം

ഹജ്ജ് വേളകളിൽ തീർത്ഥാടകർക്ക് നൽകിവരുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് സ്മാർട്ട് ഹജ്ജ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ വർഷം ഹജ്ജ് വേളയിൽ തീർഥാടകരുടെ യാത്രയും ഗതാഗത സേവനങ്ങളും കൂടുതൽ എളുപ്പമാക്കുന്നതിന് പദ്ധതി സഹായകരമായിട്ടുണ്ട്. പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭക്ഷണം, ആരോഗ്യം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പോർട്ടൽ വികസിപ്പിക്കും. ഇതിനായി ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത്തും 'അലം' സുരക്ഷ ഇൻഫർമേഷൻ കമ്പനി സി.ഇ.ഒ യും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

അന്താരാഷ്ട്ര കമ്പനികളുമായും സാേങ്കതിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വലിയ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ പാതയിലാണിപ്പോഴെന്ന് ഡോ. അബ്ദുൽ ഫത്താഹ് പറഞ്ഞു .