LiveTV

Live

Gulf

അബഹ എയർപോർട്ട് വികസിപ്പിക്കും, എട്ട് ദശലക്ഷം യാത്രക്കാരെ ഉൾകൊള്ളിക്കുക ലക്ഷ്യം

സൌദി അബഹയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിെന്‍റെ പ്ലാന്‍ വീണ്ടും പുതുക്കും. പുതിയ കരാറിൽ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒപ്പുവെച്ചു

അബഹ എയർപോർട്ട് വികസിപ്പിക്കും, എട്ട് ദശലക്ഷം യാത്രക്കാരെ ഉൾകൊള്ളിക്കുക ലക്ഷ്യം

അടുത്തിടെ പല വികസന പ്രവർത്തനങ്ങൾക്കും അബ്ഹ വിമാനത്താവളം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത് വിഷൻ 2030 ലക്ഷ്യമിട്ടുള്ള വികസനമാണ്. എട്ട് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളും വിധമാണ് യാത്ര ഹാൾ നവീകരിക്കുക. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുളള പുതിയ സ്ഥലങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവയും പുതിയ പ്ലാനിലുൾപ്പെടും. ഇതിനായി 12 മാസത്തിനുള്ളിൽ പ്ളാൻ തയാറാക്കാനാണ് പ്രമുഖ എൻജിനീയറിംഗ് കൺസൽറ്റിങ്ങ് ഓഫീസുമായി ധാരണ.

മേഖലയുടെ സാംസ്കാരിക, പുരാവസ്തു പാരമ്പര്യങ്ങൾ എടുത്തു കാണിക്കുന്നതും ഏറ്റവും മികച്ച സുരക്ഷ നിലവാരത്തോടും കൂടിയായിരിക്കും പുതിയ പ്ലാൻ. പ്ലാൻ തയാറാവുന്നതോടെ നിർമാണ ജോലികൾ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.