LiveTV

Live

Gulf

ലബനാനിലേക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ച് യു.എ.ഇ

ആഭ്യന്തര രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ലബനാനിലേക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ച് യു.എ.ഇ

ആഭ്യന്തര രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് യു.എ.ഇ ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ലബനാൻ അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം.

താൽപര്യമുള്ള ഏതൊരു യു.എ.ഇ പൗരനും ലബനാനിലേക്ക് പോകാൻ വിലക്കില്ലെന്ന് യു.എ.ഇ അറിയിച്ചു. വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലബനാൻ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് വിലക്ക് പിൻവലിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ലബനാൻ പ്രധാനമന്ത്രി സഅദ് ഹരീരി അബൂദബിയിൽ ദീർഘനേരം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമായ സ്വഭാവത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ ഇരു നേതാക്കളും തീരുമാനിച്ചു. പുറമെ നിന്നുള്ള ചില രാജ്യങ്ങളുടെ ഇടപെടലുകളാണ് ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അടിസ്ഥാന കാരണമെന്ന വിലയിരുത്തലിൽ ആണ് യു.എ.ഇ. ലബനാൻ ജനതയുടെ പുരോഗതിക്കു വേണ്ടി എല്ലാ സഹായവും തുടരുമെന്നും യു.എ.ഇ നേതൃത്വം സഅദ് ഹരീരിക്ക് ഉറപ്പു നൽകി.