LiveTV

Live

Gulf

സൌദി തൊഴില്‍ മേഖലയിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍

വ്യക്തികളുടെ സ്വവകാര്യത സംരക്ഷിക്കുക ലക്ഷ്യം, ഈ മാസം 20 മുതൽ  വ്യവസ്ഥകള്‍ നടപ്പിലാക്കും.

സൌദി തൊഴില്‍ മേഖലയിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍

സൗദി തൊഴിൽമേഖലയിലെ മോശമായ പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയുന്നതിനായുള്ള വ്യവസ്ഥകൾ നിലവിൽ വന്നു. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ളതാണ് പുതിയ വ്യവസ്ഥ. വ്യവസ്ഥകൾ ഈ മാസം ഇരുപത് മുതൽ നടപ്പിലാകും.

സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനിയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. തൊഴിലിടങ്ങളിലെ അന്തരീക്ഷം നന്നാക്കുകയും വികസിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് പുതിയ പെരുമാറ്റ വ്യവസ്ഥകളെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു. മുഴുവൻ തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കുന്നതും തൊഴിലന്വേഷകരായ പുരുഷന്മാരെയും സ്ത്രീകളെയും ആകർഷിക്കുന്നതുമാണ് പുതിയ വ്യവസ്ഥകൾ.

സ്ഥാപനത്തിനും തൊഴിലാകളികൾക്കും ആശ്വാസമേകുന്ന നിരവധി കാര്യങ്ങൾ വ്യവസ്ഥയിലുണ്ട്. ചീത്ത പറയൽ, ചൂഷണം, പ്രലോഭനം, ഭീഷണി, ബ്ളാക്മെയിൽ, മോശമായ വാക്ക്, കലഹിക്കൽ, നിന്ദിക്കൽ, ആക്ഷേപിക്കൽ, ലജ്ജയില്ലാതെ സംസാരിക്കൽ തുടങ്ങിയവയെല്ലാം പുതിയ നിയമമനുസരിച്ചു കുറ്റകരമാണ്. മാനസികവും ശാരീരികവും സാമ്പത്തികവും ലൈംഗികവുമായി ബന്ധപ്പെട്ട വാക്കുകളാലും പ്രവർത്തികളാലും ഉണ്ടാകുന്ന ഏത് തരം ഉപദ്രവങ്ങളെയും തടുക്കാൻ പുതിയ വ്യവസ്ഥകൾക്കാവും. തൊഴിൽ മേഖലയിലെ സ്വഭാവദൂഷ്യങ്ങളും അതിക്രമങ്ങളും പൂർണമായും തടയുന്ന ഈ വ്യവസ്ഥകൾ ഒരോ സ്ഥാപനവും കൃത്യമായി പാലിച്ചിരിക്കണം.