LiveTV

Live

Gulf

നിക്ഷേപ സൌഹൃദ സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിൽ വ്യവസായ നിക്ഷേപത്തിനു ഏറ്റവും മികച്ച അവസരമാണെന്നും, അത് പ്രയോജനപ്പെടുത്തണമെന്നും പ്രവാസി മലയാളികളായ വ്യവസായികളെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പറഞ്ഞു

നിക്ഷേപ സൌഹൃദ സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിൽ നിക്ഷേപത്തിനായി ഗൾഫിലെ പ്രവാസിമലയാളികളായ വ്യവസായികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ സംസ്ഥാനത്തെ ക്രിയാത്മകമായ നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാനായി ദുബൈയിൽ സംഘടിപ്പിച്ച പ്രവാസി നിക്ഷേപക സംഗമം സമാപിച്ചു .

നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൾഫിലെ വ്യവസായികൾക്കു കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദുബൈയിൽ എൻ.ആർ.കെ എമർജിങ് ‘ഓൺട്രപ്രണേഴ്സ് മീറ്റ്’ എന്ന പേരിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. കേരളത്തിൽ വ്യവസായ നിക്ഷേപത്തിനു ഏറ്റവും മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പ്രവാസി മലയാളികളായ വ്യവസായികളെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

എൻ.ആർ.കെ ഇൻവസ്റ്റ്മെൻറ് കമ്പനിയുടെ അനുബന്ധ കമ്പനിയായി എൻ.ആർ.കെ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിനോദസഞ്ചാരം, ആരോഗ്യം, വ്യവസായം, ഐടി തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിൽ നിക്ഷേപത്തിനു അവസരങ്ങളുണ്ട്. ദുബായിലെ സ്വകാര്യ ഹോട്ടലിൽ നടന്ന സംഗമത്തിൽ ഇരുന്നൂറോളം വ്യവസായികൾ പങ്കെടുത്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പ്രമുഖവ്യവസായികളായ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള , പി വി അബ്ദുൽ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.