LiveTV

Live

Gulf

യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ കൂടുതൽ പുതിയ തൊഴിലുകൾ സൃഷ്ടിച്ചതായി അധികൃതർ

യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച് ദേശീയ സമ്പദ്‍വ്യവസ്ഥ ഈ വർഷം രണ്ടാം പാദത്തിൽ 2.2 ശതമാനം വളർച്ചയാണ്‌ നേടിയത്.

യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ കൂടുതൽ പുതിയ തൊഴിലുകൾ സൃഷ്ടിച്ചതായി അധികൃതർ

യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ കൂടുതൽ പുതിയ തൊഴിലുകൾ സൃഷ്ടിച്ചതായി അധികൃതർ. രാജ്യത്തെ തൊഴിൽ മേഖലയുടെ വളർച്ചയും സമ്പദ്‍വ്യവസ്ഥയുടെ കരുത്തുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച് ദേശീയ സമ്പദ്‍വ്യവസ്ഥ ഈ വർഷം രണ്ടാം പാദത്തിൽ 2.2 ശതമാനം വളർച്ചയാണ്‌ നേടിയത്. രണ്ടാം പാദത്തിൽ മൊത്തം തൊഴിലാളികളുടെ എണ്ണം 51 ലക്ഷം ആയി ഉയർന്നു. ആദ്യ പാദത്തിലെ കണക്കനുസരിച്ച് 50.6 ലക്ഷം തൊഴിലാളികളായിരുന്നു. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2018ൽ യു.എ.ഇയുടെ തൊഴിൽ വിപണിയിലെ പുതിയ ജോലികളുടെ എണ്ണം 1,37,000 ആയതായി സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഈ വർഷാരംഭം മുതലുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രമാണമനുസരിച്ച് രണ്ടാം പാദത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 0.1 ശതമാനം വർധനവുമാത്രമാണുണ്ടായത്. കാർഷികം, ഖനനം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബ്രോക്കറേജ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉയർച്ച അഞ്ചു ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല 8.2 ശതമാനവുമായിരുന്നു. ഈ വർഷം രണ്ടാം പാദത്തിലെ തൊഴിൽ വർധനവ്. ആദ്യ പാദത്തിൽ ഇത് യഥാക്രമം 4.4 ശതമാനവും 4.9 ശതമാനവുമായിരുന്നു. നിർമാണം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് യു.എ.ഇയിലെ 45.7 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്.