LiveTV

Live

Gulf

തടവുകാരെ വിട്ടയച്ച് ഹൂതികള്‍; യമനില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നു

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യു.എന്‍ മധ്യസ്ഥതയില്‍‌ തടവുകാരെ വിട്ടയക്കാന്‍ യു.എന്‍ കരാറുണ്ടാക്കിയത്

തടവുകാരെ വിട്ടയച്ച് ഹൂതികള്‍; യമനില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നു

സമാധാന ശ്രമങ്ങളുടെ മുന്നോടിയായി യമനിലെ വിമതവിഭാഗമായ ഹൂതികള്‍ 350 തടവുകാരെ വിട്ടയച്ചു. ഉപാധികളൊന്നമില്ലാതെ പൊടുന്നനെയാണ് ഹൂതികള്‍ തടവുകാരെ വിട്ടയത്. ഏഴായിരത്തോളം തടവുകാരെ പരസ്പരം വിട്ടയക്കാന്‍ വിമതരും സര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇതോടെ യമനില്‍ സമാധാന ശ്രമങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യു.എന്‍ മധ്യസ്ഥതയില്‍‌ തടവുകാരെ വിട്ടയക്കാന്‍ യു.എന്‍ കരാറുണ്ടാക്കിയത്. സര്‍ക്കാറും യമനിലെ വിവിധ പ്രവിശ്യകള്‍ കയ്യടക്കി വെച്ച ഹൂതികളും തമ്മിലായിരുന്നു കരാര്‍. എന്നാല്‍ വിവിധ കാരണങ്ങളും സംഘര്‍ഷങ്ങളും കാരണം തീരുമാനം നീണ്ടു പോയി, ഇതിനിടെ ഇന്ന് അപ്രതീക്ഷിതമായാണ് ഹൂതികളുടെ നീക്കം.

തടവുകാരുടെ മോചനം വൈകിയതോടെ സമാധാന ശ്രമങ്ങളും നീണ്ടു. പുതിയ നീക്കത്തില്‍ പ്രതീക്ഷയിലാണ് യമന്‍. പുതിയ നീക്കത്തോടെ യു.എന്‍ കരാറിനോട് കൂറു പുലര്‍ത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. പുതിയ നീക്കത്തോടെ യു.എന്‍ ശ്രമങ്ങള്‍ ചടുലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.