LiveTV

Live

Gulf

ദുബൈ ബസ് അപകടത്തില്‍ എട്ട് മരണം

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം

ദുബൈ ബസ് അപകടത്തില്‍ എട്ട് മരണം

ദുബൈയിൽ മിനിബസ് ട്രക്കിലിടിച്ച് എട്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 8 പേരിൽ 6 പേർ നേപ്പാൾ സ്വദേശികൾ ആണെന്ന് അധികൃതർ അറിയിച്ചു. ഒരു ഇന്ത്യക്കാരനും പാക് സ്വദേശിയും മരിച്ചവരിൽ ഉൾപെടും. മരിച്ച ഇന്ത്യക്കാരൻ തെലുങ്കാന സ്വദേശിയാണെന്നാണ് സൂചന. നേരത്തെ 7 ഇന്ത്യക്കാർ മരിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡിലായിരുന്നു അപകടം. സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസാണ് അപകടത്തിൽപെട്ടത്.