LiveTV

Live

Gulf

ഗള്‍ഫ് മാധ്യമം ഹാര്‍മണിയസ് കേരള; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഗള്‍ഫ് മാധ്യമം ഹാര്‍മണിയസ് കേരള; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഗൾഫ് മാധ്യമം സലാലയിൽ സംഘടിപ്പിക്കുന്ന മെഗ ഈവന്‍റ് ഹാർമണിയസ് കേരളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് ഷോ ആരംഭിക്കുക. മലയാളത്തിന്‍റെ ഒരു പറ്റം മുൻ നിര താരങ്ങളാണ് വെള്ളിയാഴ്ച രാത്രി നടക്കുന്ന സംഗീത രാവിൽ സംബന്ധിക്കുന്നതിനായി സലാലയിൽ എത്തിയത്.

ഇത് പ്രവാസികൾക്ക് മികച്ച അനുഭവമായിരിക്കുമെന്ന് സംവിധായകൻ അജിത് പറഞ്ഞു. പ്രവാസികൾ ഇഷ്ടപ്പെടുന്ന ഒരു സംഗീത ചേരുവകളാണ് ഒരുക്കിയിരിക്കുന്നത്. ആറ് മണിക്കാണ് ഗെയിറ്റ് ഓപൺ ചെയ്യുക. മുനിസിപ്പൽ വൈസ് ചെയർമാൻ എഞ്ചിനീയർ അബ്ദുൽ ഖാദർ അഹമദ് അലവി ഹദ്ദാദ് പരിപാടി ഉദ്ഘാടനം ചെയ്യും.