LiveTV

Live

Gulf

പ്രവാസികള്‍ക്കായി ഹലാൽ ചിട്ടി ആവിഷ്കരിക്കാൻ കെ.എസ്.എഫ്.ഇ

നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാൽ ചിട്ടിയുടേതെന്ന് ധനമന്ത്രി വ്യക്തമാക്കി

പ്രവാസികള്‍ക്കായി ഹലാൽ ചിട്ടി ആവിഷ്കരിക്കാൻ കെ.എസ്.എഫ്.ഇ

പലിശരഹിത സ്വഭാവത്തിലുള്ള ഹലാൽ ചിട്ടി ആവിഷ്കരിക്കാൻ കെ.എസ്.എഫ്.ഇ തീരുമാനിച്ചു. ഗൾഫ് മേലഖയിൽ നിന്നുള്ള ആവശ്യകത കൂടി കണക്കിലെടുത്താണ് ഹലാൽ ചിട്ടിക്ക് രൂപം നൽകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വെളിെപ്പടുത്തി. ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാൽ ചിട്ടിയുടേതെന്ന് ധനമന്ത്രി വ്യക്തമാക്കി. ചുരുങ്ങിയ തുക സേവന നിരക്ക് മാത്രം ഈടാക്കിയാകും ഹലാൽ ചിട്ടിയുടെ നടത്തിപ്പ്. പ്രവാസി ചിട്ടി വിജയകരമല്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളിൽ കുമിഞ്ഞുകൂടുന്ന പ്രവാസി നിക്ഷേപത്തിൽ ചെറിയൊരു ശതമാനമെങ്കിലും ലഭിച്ചിരുന്നെങ്കിൽ സർക്കാറിന് അത് ഏറെ ഗുണം ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രതികരിച്ചു. പ്രവാസി ചിട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ യു.എ.ഇ സന്ദർശനം. വിവിധ എമിറേറ്റുകളിൽ മന്ത്രി മലയാളികളുമായി സംവദിക്കും.