LiveTV

Live

Gulf

ദുബൈ വേൾഡ് എക്സ്പോ; ഭാഗ്യചിഹ്നങ്ങള്‍ പ്രഖ്യാപിച്ചു

ചലനക്ഷമത, അവസരങ്ങൾ, സുസ്ഥിരത എന്നിങ്ങനെയുള്ള എക്സ്പോയുടെ മൂന്ന് പ്രധാന പവലിയനുകളെയാണ് മൂന്ന് റൊബോട്ടുകൾ പ്രതിനിധാനം ചെയ്യുക

ദുബൈ വേൾഡ് എക്സ്പോ; ഭാഗ്യചിഹ്നങ്ങള്‍ പ്രഖ്യാപിച്ചു

അടുത്ത വർഷം ദുബൈ ആതിഥ്യമരുളുന്ന വേൾഡ് എക്സ്പോയുടെ ഭാഗ്യചിഹ്നങ്ങളെ പ്രഖ്യാപിച്ചു. സാഹസികരായ രണ്ട് ഇമറാത്തി സഹോദരങ്ങൾ, മൂന്ന് പറക്കും റൊബോട്ടുകൾ, പൗരാണികതയുടെ ശിഖരങ്ങളുള്ള ഗാഫ് മരം എന്നിവ ഉൾക്കൊള്ളുന്നതാണ് മേളയുടെ ഭാഗ്യചിഹ്നങ്ങൾ.

ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന വർണാഭമായ ചടങ്ങിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ചിഹ്നങ്ങളുടെ അനാവരണം നിർവഹിച്ചു. ലത്തീഫ, സഹോദരൻ റാഷിദ്, അവരുടെ കൂട്ടുകാരായ അലിഫ്, ഒപ്തി, ടെറാ എന്നീ യന്ത്രമനുഷ്യർ എന്നിവരാണ് ചിഹ്നങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നത്. ഒപ്പം സലാമ എന്നു പേരിട്ട യു.എ.ഇ ദേശീയ വൃക്ഷമായ ഗാഫ് മരവും. എക്സ്പോ അടയാളമായി ഇനി എവിടെയും ഇവ നിറയും.

ചലനക്ഷമത, അവസരങ്ങൾ, സുസ്ഥിരത എന്നിങ്ങനെയുള്ള എക്സ്പോയുടെ മൂന്ന് പ്രധാന പവലിയനുകളെയാണ് മൂന്ന് റൊബോട്ടുകൾ പ്രതിനിധാനം ചെയ്യുക. മാറ്റത്തിന്‍റെ കാറ്റ് എന്ന് പേരിട്ട വീഡിയോയിലൂടെയാണ് ഭാഗ്യചിഹ്നങ്ങളുടെ വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്. നിർമ്മല ഊർജം, മികച്ച സാങ്കേതിക പദ്ധതികൾ എന്നിവ ഉൾപ്പെടുണ്ണ പുതു സാങ്കേതിക വ്യദ്യകൾക്കാവും മേള അവസരം ഒരുക്കുക. ഒപ്പം എണ്ണമറ്റ പ്രമുഖരുടെ ഒത്തുചേരലിനും എക്സ്പോ വേദിയാകുമെന്ന് വീഡിയോ വിശദീകരിക്കുന്നു.