LiveTV

Live

Gulf

അരാംകോ ആക്രമണം: ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൌദി വിദേശകാര്യ സഹമന്ത്രി

ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

അരാംകോ ആക്രമണം: ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൌദി വിദേശകാര്യ സഹമന്ത്രി

സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ എല്ലാ തെളിവും പുറത്തു വന്നാല്‍ സാമ്പത്തിക-സൈനിക നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണം ഇറാനെതിരെ എല്ലാ നടപടിയും ആലോചിക്കുമെന്ന് യു.എന്‍ പൊതു സമ്മേളന ചര്‍ച്ചയില്‍ സൌദി മന്ത്രി. ഇറാനാണ് അരാംകോ ആക്രമണത്തിന് പിന്നിലെന്ന് സൌദി വിദേശകാര്യ സഹമന്ത്രി ആവര്‍ത്തിച്ചു.

ഇറാന്‍റെ ഉള്ളിലെന്താണെന്നറിയില്ല. അവരുടെ തീരുമാനം എങ്ങിനെ എടുക്കുന്നുവെന്നത് അവരുടെ കാര്യമാണ്. എന്തായിരുന്നാലും അവരെടുക്കുന്ന നിലപാടുകള്‍ തീവ്രമാണ്. അത് അപകരവുമാണ്. അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ തെളിവുണ്ടായിട്ടും എന്താണ് ഇറാനെതിരെ യുദ്ധം ചെയ്യാത്തതെന്ന് ചര്‍ച്ച നിയന്ത്രിച്ച യു.എന്‍ വിദേശ കാര്യ കൌണ്‍സില്‍ പ്രസിഡണ്ടിന്‍റെ ചോദ്യം. അത്ര ഉറപ്പുണ്ടെങ്കില്‍ എന്താണ് സൌദി സൈനിക നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യുദ്ധം അവസാനത്തെ ഓപ്ഷനാണെന്നായിരുന്നു സൌദി വിദേശകാര്യ സഹ മന്ത്രിയുടെ മറുപടി.

യുദ്ധം വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്. അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനു മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്. എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ എല്ലാം ആലോചിക്കും. സൌദി വിദേശകാര്യ സഹ മന്ത്രി പറഞ്ഞു. അതേസമയം അരാംകോ ആക്രമണത്തില്‍ യു.എന്‍ സംഘവും വിദേശ രാജ്യ അംഗങ്ങളും അന്വേഷണം തുടരുകയാണ്.