LiveTV

Live

Gulf

വീല്‍ചെയറില്‍ നിന്ന് പുണ്യ ഭൂമിയിലേക്ക്; 47ഓളം ഭിന്നശേഷിക്കാര്‍ ഉംറക്കായി മക്കയിലേക്ക്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരാണ് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ടത്.

വീല്‍ചെയറില്‍ നിന്ന് പുണ്യ ഭൂമിയിലേക്ക്; 47ഓളം ഭിന്നശേഷിക്കാര്‍ ഉംറക്കായി മക്കയിലേക്ക്

ജീവിതത്തിലൊരിക്കലും സാധ്യമാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്നവർ, വിശുദ്ധ കർമ്മത്തിന് നെടുമ്പാശേരിയിൽ നിന്നും പുറപ്പെടാനായപ്പോൾ മനസ് നിറയെ സന്തോഷം. അള്ളാഹുവിൻ്റെ കാരുണ്യമാണ് ഉംറ തീർഥാടനം സാധ്യമാക്കിയതെന്ന് ഇവർ പറയുന്നു.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 47 ഭിന്നശേഷിക്കാരാണ് വീൽ ചെയറിലേറി നെടുമ്പാശേരി വഴി പുറപ്പെട്ടത്. ചിലരെല്ലാം സ്വന്തം കയ്യിൽ നിന്നും പണം കണ്ടെത്തിയപ്പോൾ മറ്റ് ചിലർക്ക് ‘ചേർത്ത് നിർത്താം’ എന്ന വാട്സ് അപ്പ് കൂട്ടായ്മയാണ് സഹായമേകിയത്. ജനനം മുതൽ തന്നെ തളർന്നു പോയ ചിലരും ഇതിലുണ്ട്.

വിമാനത്തിനകത്തും സൗദിയിലും വീൽ ചെയറുപയോഗിക്കുന്നതിനായി പ്രത്യേക സംവിധാനവും ഇവർക്ക് ഒരുക്കിയിട്ടുണ്ട്. തീർഥാടനം കഴിഞ്ഞ് അടുത്ത മാസം 10ന് ഇവർ തിരിച്ചെത്തും. ‘തണൽ’ പാലിയേറ്റീവ് ഭാരവാഹികളായ അബൂബക്കർ ഫാറൂഖി, രാജീവ് പള്ളുരുത്തി, ദീപാ മണി, മണി ശർമ്മ, ടി.കെ.ഐ അബ്ദുൾ കരീം എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ ഇവരെ യാത്രയാക്കി. കേരളത്തിൽ നിന്നും ആദ്യമായാണ് ഇത്രയേറെ ഭിന്ന ശേഷിക്കാർ വീൽ ചെയറേറി ഉംറ തീർത്ഥാടനത്തിന് പുറപ്പെടുന്നത്.