LiveTV

Live

Gulf

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിനായി യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് എം.കെ രാഘവന്‍ എം.പി

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിനായി യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന്  എം.കെ രാഘവന്‍ എം.പി

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിനായി യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി എം.കെ രാഘവന്‍ എം.പി. സംസ്ഥാനസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് തികഞ്ഞ അവഗണനയാണ് എയര്‍പോര്‍ട്ടിനെന്നും രാഘവന്‍ പറഞ്ഞു. മലബാര്‍ ഡെവലപ്പ്മെന്‍റ് ഫോറം നടത്തിയ 24 മണിക്കൂര്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഘവന്‍.

സംസ്ഥാനത്ത് നാല് എയര്‍പോര്‍ട്ടുകളുളളതില്‍ മൂന്നെണ്ണത്തിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ വികസനത്തിനായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാകില്ലെന്നും വേണ്ടി വന്നാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടും നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാതയോടുള്ള അവഗണനകള്‍ക്കുമെതിരെയാണ് മലബാര്‍ ഡെവലപ്പ്മെന്‍റ് ഫോറം നിരാഹാരസമരം നടത്തുന്നത്. കെ എം ബഷീര്‍, ഡോ.മൊയ്തു, സി.ഇ ചാക്കുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.