LiveTV

Live

Gulf

സൗദി ദേശീയ ദിനാഘോഷത്തില്‍  കിടിലന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ !

ഇന്നു മുതല്‍ ഈ മാസം 23 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഫ്ലൈനാസിന്‍റെ ഓഫറുകള്‍

സൗദി ദേശീയ ദിനാഘോഷത്തില്‍  കിടിലന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ !

സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുകളുമായി സൗദിയിലെ വിമാനകമ്പനികള്‍. ഫ്‌ളൈനാസ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 49 റിയാല്‍ മുതലും, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്. മുഴുവന്‍ ബുക്കിംഗുകള്‍ക്കും 20 ശതമാനം ഇളവുമായി സൗദി എയര്‍ലൈന്‍സും രംഗത്തുണ്ട്. സെപ്തംബര്‍ 23നാണ് സൌദിയുടെ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഫ്‌ളൈനാസിന്റെ ആനുകൂല്ല്യം ലഭിക്കുക. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 18വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്ല്യം ഉപയോഗപ്പെടുത്താം.

വ്യാഴം, ശനി ദിവസങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്കണോമി ക്ലാസുകളില്‍ നേരിട്ട് യാത്രചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്‌ളൈനാസിന്റെ ആനുകൂല്ല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 49 റിയാല്‍ മുതല്‍ 299 റിയാല്‍ വരെയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതല്‍ 609 റിയാല്‍ വരെ മാത്രമേ വണ്‍വേ യാത്രക്ക് ഈടാക്കുന്നുള്ളു.

സൗദി ദേശീയ ദിനാഘോഷത്തില്‍  കിടിലന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ !

ഈ മാസം 17 മുതല്‍ 30 വരെയുള്ള ബുക്കിംഗുകള്‍ക്ക് 20ശതമാനം വരെയാണ് സൗദിയ നല്‍കുന്ന ഇളവ്. ഇത് പരമാവധി 3000 റിയാല്‍ വരെ ലഭിക്കും. ഈ മാസം 17 മുതല്‍ ഡിസംബര്‍ 31 വരെ ഇതില്‍ യാത്രചെയ്യുവാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സൌദി ടെലികോം കമ്പനിയായ എസ്ടിസി ദേശീയ ദിനത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൌജന്യ നെറ്റും കോളുകളും പരിധിയില്ലാതെ അനുവദിക്കും.സെപ്തംബര്‍ 23ന് പുലര്‍ച്ചെ 12 മുതല്‍ രാത്രി 11.59 വരെയാണ് ഈ ഓഫര്‍.അന്നേ ദിവസം വീടുകളില്‍ നിലവില്‍ കണക്ഷനെടുത്തവര്‍ക്കും ഇന്റര്‍നെറ്റ് സൌജന്യമാണ്. ‌

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ സര്‍ക്കാര്‍ ആഘോഷ സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്ക് മൂന്ന് ദിവസം ഒരു മണിക്കൂര്‍ സൌജന്യ ടോക് ടൈമും കമ്പനി ഓഫര്‍ ചെയ്യുന്നു. SAWA Like, SAWA Flex, SAWA Share, SAWA Post and SAWA Star എന്നീ കണക്ഷനുകള്‍ ഉള്ളവര്‍ക്കാണ് ഈ ഓഫര്‍. ഇതും ഇവന്റ് ലൊക്കേഷനുകളില്‍ എത്തുന്ന മുറക്ക് തത്സമയം ആക്ടിവേഷനാകും. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും ഇതു വഴി വിളിക്കാനാകും.

പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ 160 റിയാലിന്റെ ക്വിക്ക് നെറ്റ് ഓഫര്‍ ഇന്നു മുതല്‍ സെപ്തംബര്‍ 23 വരെ റീ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 128 റിയാലിന് ലഭിക്കും. പ്രീ പെയ്ഡ് കണക്ഷനില്‍ ക്വിക്ക് നെറ്റ് ഇന്റര്‍നെറ്റ് പാക്കേജിനായി പുതിയ സിം എടുക്കുന്നവര്‍ക്ക് പത്ത് ജിബിയുടെ പാക്കേജില്‍ 20 ജിബി സൌജന്യമായി ലഭിക്കും. ഒക്ടോബര്‍ 2 വരെ ഈ ഓഫറുണ്ടാകും.

സൌദി ദേശീയ ഗാനം റിങ് ടോണായി സൌജന്യമായി ലഭിക്കാനും സൌകര്യമുണ്ട്. ഇതിനായി 444116 എന്ന് 1616 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി. ഒരു മാസത്തിന് ശേഷം ഇതിന് അഞ്ച് റിയാല്‍ ഈടാക്കും. ഒരു മാസത്തെ സൌജന്യ കാലാവധിക്ക് മുന്നോടിയായി 1617 എന്ന് 900 ത്തിലേക്ക് അയച്ചാല്‍ അണ്‍ സബ്സ്ക്രൈബ് ചെയ്യാം.

എസ്ടിസി സൈറ്റില്‍ കയറി രജ്സ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൌജന്യമായി ഐഫോണ്‍ 11 ലഭിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ http://bit.ly/2mp3XDo എന്ന ലിങ്കിലുണ്ട്.