LiveTV

Live

Gulf

ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൌദി ഊര്‍ജ്ജ മന്ത്രി

പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ആറ് ശതമാനം ഇടിഞ്ഞ് 64 ഡോളറിലെത്തി 

 ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൌദി ഊര്‍ജ്ജ മന്ത്രി

സൌദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൌദി ഊര്‍ജ്ജ മന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ആറ് ശതമാനം ഇടിഞ്ഞ് 64 ഡോളറിലെത്തി. ഡ്രോണുകള്‍ പതിച്ച രണ്ടു പ്ലാന്റുകളും ഈ മാസാവസാനം തുറക്കുമെങ്കിലും നവംബറിലാകും പൂര്‍ണ ഉത്പാദനം.

സൌദി അരാംകോയിലെ ആക്രമണത്തോടെ പ്രതിദിനം വിപണിയിലുണ്ടായത് 5.7 ദശലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. ഇത് നികത്താന്‍ സമയമെടുത്തേക്കുമെന്ന ഭീതി എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചു. എന്നാല്‍ അപ്രതീക്ഷിത വേഗത്തില്‍ കരുതല്‍ ശേഖരം ഉപയോഗിച്ച് എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ വില ഒറ്റടയടിക്ക് ആറ് ശതമാനമിടിഞ്ഞു. ആക്രമണം നടന്ന രണ്ട് പ്ലാന്റുകളും ഈ മാസാവസാനം തുറക്കും. എങ്കിലും ഉത്പാദനം നവംബറിലെ പൂര്‍ണ തോതിലാകൂ.

റെക്കോര്‍ഡ് വേഗത്തില്‍ എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ വില പഴയ പടിയിലേക്കെത്തും. ഏഴ് മണിക്കൂറോളം ആക്രമണത്തെ തുടര്‍ന്നുള്ള തീയണക്കാന്‍‌ സമയമെടുത്തതായി അരാംകോ സി.ഇ.ഒ പറഞ്ഞു.