LiveTV

Live

Gulf

ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം; ഒ.ഐ.സി അടിയന്തര യോഗം ചേര്‍ന്നു

65000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രയേല്‍ അധിനവേശം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു

ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം; ഒ.ഐ.സി അടിയന്തര യോഗം ചേര്‍ന്നു

ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്‍ലാമിക രാഷ്ട്ര കൂട്ടായ്മ അടിയന്തര യോഗം ചേര്‍ന്നു. ജിദ്ദയിലാണ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ചേര്‍ന്നത്. ഇസ്രയേലിനെതിരായ നിലപാട് കര്‍ശനമാക്കാനും ഒന്നിച്ച് പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രാഈലിലേക്ക്‌ ചേര്‍ക്കുമെന്നായിരുന്നു ഇസ്രയേല്‍‌ പ്രധാന മന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇതിനെതിരായാണ് ഇസ്‍ലാമിക രാഷ്ട്ര കൂട്ടായ്മയുടെ അടിയന്തര ഉച്ചകോടി സൌദി വിളിച്ചത്. 65000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രയേല്‍ അധിനവേശം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു.

നേരത്തെ ചില രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന ചര്‍ച്ചാ ശ്രമങ്ങള്‍ നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇസ്രയേലിനെതിരായ നിലപാട് യോഗം പുനപരിശോധിച്ചു. വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലെ ധാരണകള്‍ ഭരണ നേതൃങ്ങളിലേക്ക് കൈമാറും.