LiveTV

Live

Gulf

സൌദിയിലേക്കുള്ള സന്ദര്‍ശന വിസാ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കും

ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സൌദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും

സൌദിയിലേക്കുള്ള സന്ദര്‍ശന വിസാ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കും

സൌദിയിലേക്കുള്ള സന്ദര്‍ശന വിസാ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കും. ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സൌദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും. സമ്പദ്ഘടനയില്‍ ടൂറിസം മേഖലവഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആയിരം റിയാലിലേറെ ചിലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്.

നിലവില്‍ മുന്നൂറ് റിയാലുണ്ടെങ്കില്‍ വിസയും നേടി ടിക്കറ്റെടുത്താല്‍ സൌദിയിലെത്താം. ബിസിനസ് വിസകള്‍ക്കും, ടൂറിസം വിസകള്‍ക്കുമുള്ള നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ട്. പ്രത്യേക ഇവന്‍റുകള്‍ക്കായി വിസകള്‍ നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സൌദിയിലേക്കുള്ള യാത്ര അനായാസമാകും. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിസ നിരക്ക് കുറച്ച നടപടി ഗുണമാകും. ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും പുതിയ തീരുമാനം നേട്ടമാകും