LiveTV

Live

Gulf

ഇസ്രായേലിന്‍റെ അധിനിവേശ നയത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് യു.എ.ഇ

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി

ഇസ്രായേലിന്‍റെ അധിനിവേശ നയത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് യു.എ.ഇ

അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഇസ്രായേലിന്‍റെ അധിനിവേശ നയത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന് യു.എ.ഇ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി. വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട യു.എൻ ചട്ടങ്ങളും മാർഗനിർദേശങ്ങളും ലംഘിക്കാനുള്ള പരസ്യ ആഹ്വാനമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടേത്. പശ്ചിമേഷ്യൻ സമാധാനം ഉറപ്പാക്കാൻ ലോകം ഒരുമിച്ചു പ്രവർത്തിക്കേണ്ട ഘട്ടം കൂടിയാണിതെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.

ഫലസ്തീൻ ജനതയുടെ അവകാശാധികാരങ്ങൾ സംരക്ഷിക്കാൻ ലോക സമൂഹം നീക്കം നടത്തുന്ന ഘട്ടത്തിൽ തന്നെയാണ് ഏകപക്ഷീയമായ പ്രേകാപനം ഉയർത്താനുള്ള ഇസ്രായേൽ നീക്കം. സയണിസ്റ്റ് രാജ്യത്തിന്‍റെ നിരുത്തരവാദപരമായ നീക്കം എന്തു വില കൊടുത്തും തടയാൻ അന്തർദേശീയ സമൂഹം തയാറാകുമെന്നും യു.എ.ഇ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ പ്രശ്നത്തിൽ അറബ്, മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും പശ്ചിമേഷ്യൻ സമാധാനം ഉറപ്പാക്കാനുള്ള ബാധ്യത യു.എൻ ഉൾപ്പെടെയുള്ള ഏജൻസികൾക്കുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി.