LiveTV

Live

Gulf

ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന കേസില്‍ രണ്ടു സൌദി പൌരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം

ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന കേസില്‍ രണ്ടു സൌദി പൌരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ കവര്‍ന്ന കേസില്‍ രണ്ടു സൌദി പൌരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇന്ത്യന്‍ പൌരനുമായി വാക്കേറ്റമുണ്ടായ ശേഷമാണ് വാഹനം കയറ്റിക്കൊന്നത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് കൊലപാതകം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. പ്രാഡോ കാറിലെത്തിയ രണ്ടു പേര്‍ ഇന്ത്യക്കാരന്റെ വാഹനത്തിനു പിറകില്‍ നിര്‍ത്തി. പിന്നെ വാക്കേറ്റവും കയ്യാങ്കളിയും.

ഇതിനിടെ ആളുകള്‍ ഓടിയെത്തി. ഇതോടെ കാര്‍ വേഗത്തില്‍ പിറകിലേക്കെടുത്ത പ്രതികള്‍ കാര്‍ ഇന്ത്യക്കാരനുമേല്‍ കയറ്റിയിറക്കി. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലീസ് വെളിപ്പെടുത്തിയില്ല. വാക്കേറ്റത്തിന്റെ കാരണവും അവ്യക്തം. പ്രതികളിലൊരാള്‍ രക്ഷപ്പട്ടത് ഇന്ത്യക്കാരന്‍റെ വാഹനവുമായാണ്. സംഭവത്തിനു പിറകെ രണ്ടു പേരെയും പൊലീസ് അതിവേഗത്തില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ തോക്കുകൊണ്ട് ചെറുക്കാനും പ്രതികള്‍ ശ്രമിച്ചു. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നും രാജ്യത്തിനകത്തുള്ളവരുടെ സുരക്ഷക്ക് പ്രതിജ്ഞാബദ്ധമാണെന്നും പൊലീസ് വക്താവ് അറിയിച്ചു.